Latest NewsKeralaIndia

കെ പി ശശികലയെ ശബരിമലയിൽ നിന്ന് അറസ്റ്റ് ചെയ്ത സംഭവം, സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

അറസ്റ്റ് അന്യായമായിരുന്നുവെന്ന് കാട്ടി കെപി ശശികല നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

കൊച്ചി : ശബരിമലയിൽ ദർശനം നടത്താനെത്തിയ ശബരിമല കർമ്മ സമിതി ചെയർ പേഴ്സൺ കെ.പി ശശികല ടീച്ചറെ സന്നിധാനത്ത് വച്ച് ബലമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ആഭ്യന്തര സെക്രട്ടറി,ഡിജിപി,എറണാകുളം റേഞ്ച് ഐ ജി,പത്തനംതിട്ട ജില്ലാ കലക്ടർ,ജില്ലാ പൊലീസ് മേധാവി എന്നിവരും സർക്കാരിനൊപ്പം വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.

അറസ്റ്റ് അന്യായമായിരുന്നുവെന്ന് കാട്ടി കെപി ശശികല നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കഴിഞ്ഞ നവംബർ 17 നായിരുന്നു ഇരുമുടിക്കെട്ടേന്തി മല ചവിട്ടാനെത്തിയ കെ.പി ശശികല ടീച്ചറേയും പട്ടിക ജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി സുധീറിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button