അ വസാന നിമിഷത്തില്‍ ഇസ്രയേലിന്‍റെ സ്വപ്നമായിരുന്ന ചന്ദ്രനില്‍ ഉപഗ്രഹം എത്തിക്കുക എന്ന ദൗത്യം ചീട്ടുകൊട്ടാരം പോല്‍ തകര്‍ന്നടിഞ്ഞു. ഇന്ന് പുലര്‍ച്ചെ ഇസ്രയേല്‍ വിക്ഷേപിച്ച ബേറെഷീറ്റ് എന്ന പേടകം ചന്ദ്രനില്‍ ഇറങ്ങുമെന്നായിരുന്നു കരുതിയത് എന്നാല്‍ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടി തകരുകയായിരുന്നു. ദൗത്യം വിജയകരമായിരുന്നെങ്കില്‍ ചന്ദ്രനിന്‍ ഉപഗ്രഹത്തെ എത്തിക്കാന്‍ കഴിയുന്ന 4 -ാം മത്തെ രാജ്യമാകുമായിരുന്നു ഇസ്രയേല്‍.
ഇസ്രയേൽ തദ്ദേശീയമായാണ് ബേറെഷേറ്റ് ഉപഗ്രഹത്തെ വികസിപ്പിച്ചെടുത്തിരുന്നത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ബേറെഷീറ്റ് പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ദൗത്യം പരാജയപ്പെടാന്‍ ഇടയായത് എന്‍ജിന്‍ തകരാര്‍ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 585 കിലോഗ്രാമായിരുന്നു പേടകത്തിന്‍റെ ഭാരം.
Post Your Comments