ന്യൂഡല്‍ഹി: പറക്കുന്നതിനിടെ എന്‍ജിനില്‍ നിന്ന് അസാധാരണമായ ശബ്ദവും കുലുക്കവും ഉണ്ടായതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഡല്‍ഹി-മുംബൈ ഇന്‍ഡിഗോ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേയ്ക്ക് പറക്കുന്നതിനിടെ വിമാനത്തില്‍ പക്ഷി വന്നിടിച്ചിരുന്നതായി വിമാനാധികൃതര്‍ പറഞ്ഞു.
യാത്ര തുടങ്ങിയതിനു ശേഷം രണ്ടാം എന്‍ജിനില്‍ നിന്നാണ് അസാധാരണമായ തരത്തില്‍ വൈബ്രേഷന്‍ ഉണ്ടായത്. ഇന്‍ഡിഗോയുടെ എ320 നിയോ വിമാനം പല പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇന്‍ഡിഗോയുടെയും ഗോഎയറിന്റെയും വിമാനങ്ങള്‍ക്ക് മിഡ് എയര്‍ എന്‍ജിന്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞത് 15 എണ്ണമെങ്കിലും റിപ്പോര്‍ട്ട് ചെയതിട്ടുണ്ടെന്ന് ഇവയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments