ന്യൂഡല്‍ഹി : സുപ്രീം കോടതി വളപ്പില്‍ ജനസമക്ഷം മധ്യവയസ്കന് സ്വന്തം കെെഞരമ്പുകളില് ആഴത്തില്‍ മുറിവേല്‍പ്പിച്ചു. ഇന്ന് വെളളിയാഴ്ചയാണ് സംഭംവം. ആരാണ് ഈ മധ്യവയസ്കനെന്നോ എന്തിന് വേണ്ടിയാണ് കെെത്തണ്ട മുറിച്ചതെന്നോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ന്യൂസ് ഏജന്‍സിയായ എ എന്‍ ഐ യാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കെെ ഞരമ്പുകളിളില് ആഴത്തില്‍ മുറുവേറ്റ വ്യക്തിയെ പരിസരത്ത് നിന്നവര്‍ ഓടിക്കൂടുകയും തുണികൊണ്ട് കെെകല് കെട്ടുകയും ചെയ്തു.വ്യക്തി ഇപ്രകാരം ചെയ്യാന്‍ ഇടയായതിന് കാരണമെന്തെന്ന് അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ ഇതിന് പിന്നിലുളള കാരണം ശരിയായ നീതി ലഭിക്കാതിരുന്നതെന്നാണ് എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments