Election NewsLatest NewsIndiaElection 2019

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിനോട് വിയോജിപ്പെന്ന് പ്രകാശ് രാജ്

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലെന്ന് നടന്‍ പ്രകാശ് രാജ്. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതില്‍ വ്യക്തിപരമായി വിയോജിപ്പുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് പ്രകാശ് രാജ്.ബംഗളൂരു പ്രസ് ക്ലബും ബംഗളൂരു റിപ്പോര്‍ട്ടേസും സംയുക്തമായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. പരാജയപ്പെടുകയാണെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.

ചിലയാളുകള്‍ പറയുന്നത് എനിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ട് ലഭിക്കില്ലെന്നാണ്. എന്നാല്‍ എനിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ട് ലഭിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം ജനങ്ങള്‍ മറ്റൊരു മാര്‍ഗം നോക്കുകയാണെന്നാണ്. കാരണം താനൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും പ്രകാശ് രാജ് പറഞ്ഞു.

ഞാനൊരിക്കലും തനിച്ചല്ല. എനിക്ക് ആം ആദ്മി പാര്‍ട്ടി, സിപിഎം, സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. തമിഴ്, തെലുങ്ക് സംഘടനകളുടേയും ജെഡിഎസിന്റേയും പ്രവര്‍ത്തകര്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് പകരക്കാരനെയാണ് വേണ്ടതെന്ന് താന്‍ മനസിലാക്കി.

കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പ്രകടനപത്രികയെ താരം രൂക്ഷമായി വിമര്‍ശിച്ചു. ഇരുവരുടേയും പ്രകടനപത്രികകളില്‍ ആരോഗ്യവും വിദ്യാഭ്യാസവും കാണാനില്ല. ഇരുപാര്‍ട്ടികളും രാജ്യസുരക്ഷയെക്കുറിച്ച് മാത്രമാണ് വിശദീകരിച്ചത്.

ജനങ്ങള്‍ക്ക് മാസവരുമാനമായി 6,000 രൂപ നല്‍കുന്നതിനെക്കുറിച്ചാണ് ഇരുപാര്‍ട്ടികളും കൂടുതലായി പറഞ്ഞത്. ഈ പാര്‍ട്ടികളെന്താ ചാരിറ്റബിള്‍ സംഘടനകളാണോയെന്നും പ്രകാശ് രാജ് ചോദിച്ചു. ജനുവരി ഒന്നിനാണ് ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button