കഠ്മണ്ഡു : നേപ്പാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ കൊടുങ്കാറ്റില്‍ 25 പേര് മരിച്ചു. 400 പേര്‍ക്ക് പരിക്ക്. തെക്കന്‍ നേപ്പാളിലെ വിവിധ ഗ്രാമങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ബര-പര്‍സ മേഖലകളിലെ ഗ്രാമങ്ങളിലാണ് ദുരന്തം രൂക്ഷമായി ബാധിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
തെക്കന്‍ കഠ്മണ്ഡുവില്‍ നിന്ന് നിന്ന് 128 കിലോമീറ്റര്‍ അകലെയുള്ള ബര ജില്ലയില്‍ മാത്രമാണ് 24 പേര് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം സ്ഥലത്തെത്തിയിട്ടുള്ളതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments