KeralaLatest News

മുന്‍ അഡീഷ്ണല്‍ ചീഫ്‌സെക്രട്ടറി ബാബുപോള്‍ അന്തരിച്ചെന്ന് വ്യാജ പ്രചാരണം : മന്ത്രിയ്ക്കും അബദ്ധം പിണഞ്ഞു

 

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും വ്യാജപ്രചാരണം. ഇത്തവണ വ്യാജപ്രചരണത്തിന് ഇരയായത് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ബാബു പോളാണ്. ഡി.ബാബു പോള്‍ അന്തരിച്ചെന്നാണ് വ്യാജ പ്രചാരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാബു പോളിനെ ഗുരുതരമായ നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സാമൂഹ്യ മാധ്യമങ്ങളില്‍ ബാബുപോള്‍ അന്തരിച്ചെന്ന തരത്തില്‍ ഇതിനകം പ്രചാരണങ്ങള്‍ നടക്കുകയാണ്. വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം നിരവധി പേരാണ് അദ്ദേഹം അന്തരിച്ചെന്ന് തരത്തില്‍ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button