Latest NewsSaudi ArabiaGulf

ആയിരക്കണക്കിന് ടണ്‍ ഈന്തപ്പഴം ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ്ക്കാന്‍ സൗദി അറേബ്യ

റിയാദ് : ആയിരക്കണക്കിന് ടണ്‍ ഈന്തപ്പഴം ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ്ക്കാന്‍ സൗദി അറേബ്യ . റമദാനിന് മുന്നോടിയായാണ് സൗദി അറേബ്യ ലോകമെമ്പാടും ഈന്തപ്പഴം വിതരണം ചെയ്യുന്നത്. രാജ്യം നടത്തി വരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിനു കീഴില്‍ ഈ വര്‍ഷം 6500 ടണ്‍ ഈന്തപ്പഴം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി എത്തിക്കും. ഇവയില്‍ 4000 ടണ്‍ ഈന്തപ്പഴം ലോക ഭക്ഷ്യ സുരക്ഷ പദ്ധതിക്കു കീഴില്‍ 14 രാഷ്ട്രങ്ങളില്‍ വിതരണം ചെയ്യും.

ബാക്കി 2500 ടണ്‍ ഈന്തപ്പഴം 29 രാഷ്ട്രങ്ങളിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയും വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം കെ.എസ് റിലീഫ് സെല്‍ മേധാവി ഡോ. അബ്ദുല്ല അല്‍ റബീഹ് ജിബൂട്ടി അംബാസിഡര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. റിയാദ് കിംഗ് സല്‍മാന്‍ ചാരിറ്റി സെന്റര്‍ ആസ്ഥാനത് വെച്ചായിരുന്നു ചടങ്ങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button