അബുദാബി : സമ്മതപ്രകാരമല്ലാതെയുളള ചിത്രങ്ങള്‍ പകര്‍ത്തല്‍ യുഎഇയില്‍ ഇനിമുതല്‍ ശിക്ഷാര്‍ഹമാണ്. മറ്റൊരാളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയോ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അത് നിയമലംഘനമെന്നും കുറ്റകൃത്യ നിയമം പ്രകാരം ശിക്ഷ ലഭിക്കുകയും ചെയ്യുന്ന നിയമം നടപ്പിലായി. മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങളില്‍ പ്രതി ചാര്‍ക്കപ്പെടുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് 6 മാസം വരെ പിഴ ലഭിക്കും മാത്രമല്ല 500000 ലക്ഷം ദിര്‍ഹം മുതല്‍ 1 മില്യണ്‍ ദിര്‍ഹം വരെ പിഴയം ഒടുക്കേണ്ടി വരും.
സെല്‍ഫി പകര്‍ത്തുന്നതിനിടയില്‍ അറിയതെ അപരിചിതരായ ആളുകളുടെ ചിത്രം അതില്‍ പകര്‍ത്തപ്പെട്ടു എന്ന് വാദിച്ചാലും നിയമ പരിഗണന ലഭിക്കില്ല ശിക്ഷിക്കപ്പെടുമെന്നാണ് പുതിയ നിയമം നിഷ്കര്‍ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷകാലങ്ങളായി ആഘോഷ സമയങ്ങളില്‍ ചിത്രങ്ങള്‍ സമ്മതപ്രകാരമല്ലാതെ പകര്‍ത്തപ്പെടുന്നു എന്നുളള നിരവധി കേസുകള്‍ വരുന്നതായി പ്രശസ്തയായി അഭിഭാഷകയും പറയുന്നു.
Post Your Comments