കല്‍പ്പറ്റ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ബിഡിജെഎസ്. അമിത് ഷായുടെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ബിഡിജെഎസിന്റെ ആശങ്ക. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ബിഡിജെഎസ് നേതാവും വയനാട് സ്ഥാനാര്‍ത്ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.രാഹുല്‍ വയനാട്ടില്‍ നടത്തിയ റോഡ് ഷോ പാകിസ്ഥാനിലാണോ നടന്നതെന്ന് സംശയം തോന്നും എന്നയിരുന്നു അമിത് ഷായുടെ പരാമര്‍ശം.
അതേസമയം ഈ പരാമര്‍ശം വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും അമിതാ ഷാ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അമിത് ഷായ്ക്ക് വയനാടിനെ കുറിച്ച് അറിയാത്തതിനാലാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയെതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനട് ന്യൂനപക്ഷ വോട്ടുകള്‍ സ്വാധീനമുള്ള മേഖലയായതിനാല്‍ വോട്ട് ചോരുമെന്നാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍ പറയുന്നത്.
Post Your Comments