ലക്നൗ: ചിക്കന്‍കറിവെയ്ക്കാനുളള ഭര്‍ത്താവിന്‍റെ ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ തമ്മിലുളള തര്‍ക്കം കലാശിച്ചത് ഇരുവരുടേയും ദാരുണ മരണത്തില്‍. ഉ ത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം. ഭാര്യ ചിക്കന്‍ പാകം ചെയ്യില്ല എന്ന് ശാഠ്യം പിടിച്ചതോടെ ഭര്‍ത്താവ് തന്നെത്താന്‍ പാചകം ചെയ്യാന്‍ തുനിയുകയായിരുന്നു. തുടര്‍ന്ന് ഭാര്യ അടുക്കളയിലെത്തി കലഹം ആരംഭിക്കുകയും തുടര്‍ന്ന് കെെയ്യില്‍ കരുതിയിരുന്ന വിഷം കുടിക്കുകയായിരുന്നു.
വിഷം കുടിച്ച് ബോധമറ്റ ഭാര്യയെ കണ്ട് ഭര്‍ത്താവും വിഷം കുടിച്ചു. ഇരുവരേയും ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ആത്മഹത്യചെയ്യാനുള്ള കാരണക്കാരന്‍ താനാണെന്നതിനാലാണ് വിഷം കഴിച്ചതെന്നാണ് ഭര്‍ത്താവ് പൊലീസിനോട് മരിക്കുന്നതിന് മുന്നോടിയായി പറഞ്ഞത്.
Post Your Comments