പൾസർ 180 മോഡലിന്റെ നിർമാണം അവസാനിപ്പിച്ച് ബജാജ്. പുതിയ സെമി ഫെയേര്‍ഡ് 180F മോഡൽ കമ്പനി അവതരിപ്പിച്ചതിന് തുടർന്നാണ് സാധാരണ പള്‍സര്‍ 180 പതിപ്പിനെ ബജാജ് നിര്‍ത്തിയത്. കൂടാതെ നടപ്പില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങളും പള്‍സര്‍ 180-യുടെ വഴിമുടക്കുവാൻ കാരണമായി.
220 F മോഡലിന് സമാനമായ രൂപകൽപ്പന തന്നെയാണ് 180F -നും നൽകിയിരിക്കുന്നത്. വലിപ്പം കൂടിയ സീറ്റ് കുഷ്യനിങ്ങ്, .ഫെയറിംഗിലും ഇന്ധനടാങ്കിലും പാനലുകളിലും പതിപ്പിച്ച ഓറഞ്ച് സ്റ്റിക്കർ, എബിഎസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. എഞ്ചിനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. 87,450 രൂപയാണ് ബജാജ് പള്‍സര്‍ 180F നിയോണ്‍ എഡിഷന്റെ വില.
Post Your Comments