Latest NewsInternational

ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് : ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നത്

ന്യൂഡല്‍ഹി : ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നത്. ഇന്ത്യയിലെ ജനസംഖ്യ വളര്‍ച്ച നിരക്ക് ചൈനയുടെ ഇരട്ടിയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019 ല്‍ 136 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ചൈനയിലേത് 142 കോടിയും. 1994 ല്‍ ഇന്ത്യയില്‍ 94.2 കോടിയും ചൈനയില്‍ 123 കോടിയുമായിരുന്നു ജനസംഖ്യ. 1969 ല്‍ യഥാക്രമം 54.15 കോടിയും 80.36 കോടിയുമായിരുന്നു ജനസംഖ്യ.

ഇന്ത്യയില്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ജനസംഖ്യയുടെ 27 ശതമാനം. 15 നും 64 നും ഇടയില്‍ പ്രായമുള്ളവരാണ് 67 ശതമാനം. 65 ന് മുകളില്‍ പ്രായമുള്ള ആറ് ശതമാനം പേര്‍ മാത്രമേ ഉള്ളൂവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സ്ത്രീക്ക് ശരാശരി 2.3 കുട്ടികളുണ്ടെന്നാണ് കണക്ക്. ഇതിന് പുറമെ, ആയുര്‍ദൈര്‍ഘ്യം 69 ആയി ഉയര്‍ന്നു. ലക്ഷത്തില്‍ 174 എന്ന കണക്കിലാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രസവസമയത്ത് അമ്മമാര്‍ മരിക്കുന്നത്. 1994 ല്‍ ഇത് ലക്ഷത്തില്‍ 488 ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button