റിയാദ് : ഇറാനെതിരെ നടത്തിയ അമേരിക്കന്‍ നടപടിയില്‍ തങ്ങളുടെ നയം വ്യക്തമാക്കി സൗദി അറേബ്യ രംഗത്തെത്തി. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടിയെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഭീകര വിരുദ്ധ പോരാട്ടങ്ങളിലെ പ്രായോഗികവും ഗൗരവതരവുമായ നടപടിയായാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സൗദി മന്ത്രിസഭ വിലയിരുത്തി.
റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അമേരിക്കയുടെ നടപടിയെ സ്വാഗതം ചെയ്തത്. ഭീകര വിരുദ്ധ പോരാട്ട ശ്രമങ്ങളിലെ ഏറ്റവും പ്രായോഗികവും ശക്തവുമായ നടപടിയാണ് അമേരിക്ക സ്വീകരിച്ചിട്ടുള്ളതെന്ന് വിവര സാങ്കേതി വകുപ്പ് മന്ത്രി തുര്‍ക്കി ബിന്‍ അബ്ദുല്ല അല്‍ ശബാന പറഞ്ഞു.
ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡിനെതിരില്‍ അമേരിക്ക സ്വീകരിച്ച നടപടിയെ ലോകം ഒറ്റകെട്ടായി പിന്തുണക്കണം. ഇത് അന്താരാഷ്ട്ര തലത്തില്‍ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍്തതു. ഇറാനെതിരായ നടപടിയെ അയല്‍ രാജ്യമായ ബഹറൈനും സ്വഗാതം ചെയതിട്ടുണ്ട്.
Post Your Comments