Latest NewsCricket

കരുത്തരായ യുവന്റ്‌സിനെ സമനിലയില്‍ തളച്ച് അയാക്‌സിന്റെ യുവനിര

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ യുവന്റസിനെ സമനിലയില്‍ തളച്ച് അയാക്‌സിന്റെ യുവനിര. അയാക്‌സിന്റെ ഹോമില്‍ നടന്ന മത്സരം 1-1 എന്ന സ്‌കോറില്‍ ആണ് അവസാനിച്ചത്. യുവന്റസിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും ആദ്യം ഗോള്‍ നേടിയത് യുവന്റസ് ആയിരുന്നു. കാന്‍സെലോയുടെ ക്രോസില്‍ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ റൊണാള്‍ഡോ ആണ് യുവന്റസിന്റെ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ 1-0ന് യുവന്റസ് മുന്നില്‍ നിന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആ ഗോള്‍ മടക്കാന്‍ അയാക്‌സിനായി. ബ്രസീലിയന്‍ യുവതാരം നെരെസ് ആയിരുന്നു ആ ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്ന് ബോള്‍ സ്വീകരിച്ച നെരെസ് ഒറ്റയ്ക്ക് കുതിച്ചാണ് ലോകോത്തര ഗോളിലൂടെ അയാക്‌സിന് സമനിക നേടിക്കൊടുത്തത്. മത്സരത്തില്‍ എവേ ഗോള്‍ നേടി എന്നതിനാല്‍ യുവന്റസിന് ഈ ഫലം ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button