Latest NewsIndia

പ്രധാനമന്ത്രിക്കെതിരെയും മമത ബാനർജിക്കെതിരെയും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റാലി. റഫാൽ ഇടപാടിൽ ജയിലിൽ പോകുമോയെന്ന ഭയമാണ് നരേന്ദ്ര മോദിക്കെന്നും യുപിഎ അധികാരത്തിലെത്തിയാൽ റഫാൽ ഇടപാടിൽ അന്വേഷണം നടത്തി കുറ്റക്കാരെ അഴിക്കുള്ളിലാക്കുമെന്നും രാഹുൽ പറഞ്ഞു.

കോൺഗ്രസിന്റെ കഴിവില്ലായ്‌മയാണ് ബിജെപിയെ വളർത്തിയെന്ന മമത ബാനർജിയുടെ പരാമർശത്തിനെതിരെയും രാഹുൽ ഗാന്ധി പ്രതികരിക്കുകയുണ്ടായി. ബംഗാളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പാർട്ടിയാണ് ടിഎംസി. എന്നാൽ ബിജെപിക്കെതിരെ ഇന്ത്യ മുഴുവൻ മത്സരിക്കുന്ന പാർ‌ട്ടി കോൺഗ്രസ് മാത്രമാണ്. 70 വർഷത്തെ ചരിത്രത്തിൽ കോൺഗ്രസ് ഒരിക്കൽ പോലും ബിജെപിയുമായി കൈകോർത്തിട്ടില്ല. എന്നാൽ തൃണമൂൽ അങ്ങനെയല്ല. അവർ എൻഡിഎയുമായി പലതവണ ഒരുമിച്ചിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button