KeralaLatest NewsElection NewsIndiaElection 2019

പ്രധാനമന്ത്രി നാളെയെത്തുമ്പോൾ വേദിയിൽ അണിനിരക്കുന്നത് കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള സ്ഥാനാര്‍ത്ഥികൾ

പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങുന്നത്.വൈകിട്ട് 6.40 നാണ് ബീച്ചിലെത്തുക.

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും . വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ബീച്ചിൽ ഒരുക്കിയിരിയ്ക്കുന്നത്.പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങുന്നത്.വൈകിട്ട് 6.40 നാണ് ബീച്ചിലെത്തുക.പരിപാടിക്ക് രണ്ടുലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്.

എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള സ്ഥാനാര്‍ത്ഥികളെ അണിനിരത്തി വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്. സുരക്ഷയ്ക്കായി പത്ത് എസ്പിമാര്‍, അഞ്ച് അഡീഷണല്‍ എസ്പിമാര്‍, 30 ഡിവൈഎസ്പിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 150 വനിതാപൊലീസ് ഉള്‍പ്പെടെ രണ്ടായിരം പൊലീസുകാരെ വിന്യസിക്കും.അന്‍പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളോടെയാണ് ബീച്ചിലെ വേദി സജ്ജീകരിച്ചിരിക്കുന്നത്.

കേരളത്തിന്റെ ചുമതലയുള്ള നേതാക്കളായ നിര്‍മല്‍സുരാനയും സത്യകുമാറും പരിപാടികള്‍ വിലയിരുത്താന്‍ എത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി.പ്രകാശ് ബാബുവും ചടങ്ങിനെത്തുന്നത് പ്രവര്‍ത്തകരില്‍ ആവേശം ജനിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button