വയനാട്: രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് നടത്തുന്ന കിസാന്‍ മാര്‍ച്ച് നാളെ ആരംഭിക്കും. പുല്‍പ്പള്ളിയിലാണ് ആരംഭിക്കുന്നത്. മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ കര്‍ഷക സമരങ്ങളുടെ നേതാവ് അശോക് ധാവ്ലെ, മാധ്യമപ്രവര്ത്തകന് പി സായ്നാഥ് , വിജൂ കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.
രാജ്യം ഭരിച്ച ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തെറ്റായ കര്‍ഷിക നയങ്ങള്‍ മൂലം കര്‍ഷകര്‍ നേരിട്ട പ്രതിസന്ധികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയാണ് കിസാന്‍ മാര്‍ച്ചിന്റെ ലക്ഷ്യം. ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്ന് നില്ക്കുന്ന വയനാട്ടില്‍ കര്‍ഷക വികാരം ഉണര്‍ത്തി രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി കുറയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഉണ്ടാക്കിയ അലയൊലികള്‍ കുറയ്ക്കണമെന്നാണ് എല്‍ഡിഎഫ് പറയുന്നത്.
Post Your Comments