മലപ്പുറം: കഴിഞ്ഞതവണ തകര്‍പ്പന്‍ വിജയം നേടിയ ഇടതു സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജിനെത്തന്നെ വീണ്ടും കളത്തിലിറക്കി എല്‍ഡിഎഫ് പ്രചാരണം തുടങ്ങി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജോയ്സ് ജോര്‍ജിന്റെ പേരു മാത്രമാണ് എല്‍ഡിഎഫില്‍ ഉയര്‍ന്നതും. 2014 ലെ തെരഞ്ഞെടുപ്പ് കാലത്ത് കസ്തൂരിരംഗന്‍ വിഷയം ആളിക്കത്തിയിരുന്നു. ആ സമയത്ത് കാത്തോലിക്ക സഭ മുന്നോട്ട് വെച്ച സ്ഥാനാര്‍ത്ഥിയാണ് ജോയ്സ് ജോര്‍ജ്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. കളം അറിഞ്ഞ് കളിച്ച് ഇടതുമുന്നണി ഹൈറേഞ്ച് ജോയ്‌സ് ജോര്‍ജ്ജിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചു. 50542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോയ്സ് ജോര്‍ജ് വിജയിച്ചത്.
കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കന്നി അംങ്കത്തില്‍ തന്നെ ലോക്സഭയിലെത്തിയ ജോയ്സ് ജോര്‍ജ് എംപി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 278 ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തു. സംസ്ഥാന, ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണ് ഇത്. 508 ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചിട്ടുണ്ട്. അഞ്ച് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാനായത് നേട്ടം തന്നെയാണ്. ഇതെല്ലാം തന്നെ മികച്ച പ്രകടനത്തിന്റെ അളവുകോലായി കണക്കാക്കാവുന്നവയാണ്. 87 ശതമാനം ഹാജര്‍ നിലയും അദ്ദേഹത്തിനുണ്ട്. ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലുണ്ട് ജോയ്സ് ജോര്‍ജ് എംപി. 19.2 കോടി രൂപയാണ് ജോയ്സ് ജോര്‍ജിന്റെ എംപി ഫണ്ടിലേക്ക് ഇതുവരെ അനുവദിച്ചത്. 16.66 കോടി രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുകയും ചെയ്തു. അതായത് അനുവദിച്ച തുകയുടെ 95 ശതമാനവും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. അതേസമയം കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദമാണ് ജോയ്ജ് ജോര്‍ജിന് തിരിച്ചടിയായേക്കാവുന്ന മറ്റൊരു ഘടകം. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കൊട്ടക്കാമ്പൂരില്‍ 28 ഏക്കര്‍ സ്ഥലം സ്വന്തമാക്കിയതായി ആരോപണം ജോയ്സ് ജോര്‍ജിനെതിരെ നിലനില്‍ക്കുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. എങ്കിലും എംപി എന്ന നിലയില്‍ അദ്ദേഹം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ജനപിന്തുണയും വിസ്മരിക്കരുതെന്നാണ് ഒരു വിഭാഗം പറയുന്നത്. തിരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങിയാല്‍ ഇത്തവണയും വിജയിക്കാനാകുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് ജോയ്‌സ് ജോര്‍ജ് എംപി.
Post Your Comments