ന്യൂഡല്‍ഹി: ഇന്ത്യ ഈ വർഷം 7.3% ജി.ഡി.പി വളര്‍ച്ച നേടുമെന്ന് അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തൽ. 2020ല്‍ വളര്‍ച്ച 7.5 ശതമാനമാകുമെന്നും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ടിൽ പറയുന്നു.ഇതേ അഭിപ്രായമാണ് ലോകബാങ്കും യു.എന്നും മുന്നോട്ട് വെക്കുന്നത്.
2018ല്‍ ഇന്ത്യയുടെ വളര്‍ച്ച 7.1 ശതമാനമായിരുന്നു. ഇക്കാലയളവില്‍ ചൈന വളര്‍ന്നത് 6.6 ശതമാനം മാത്രമാണ്. 2019ല്‍ ചൈന 6.3 ശതമാനം വളരുമെങ്കിലും 2020ല്‍ വളര്‍ച്ച 6.1 ശതമാനത്തിലേക്ക് ഇടിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിക്ഷേപത്തിലെ ഉണര്‍വും ഉയര്‍ന്ന ഉപഭോഗവുമാണ് ഇന്ത്യന്‍ ജി.ഡി.പിയുടെ കുതിപ്പിന് വളമാകുകയെന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്കിന്റെ പലിശയിളവ് നടപടികളും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളും ഇന്ത്യയ്ക്ക് നേട്ടമാകും. .
Post Your Comments