ഈ ലോകത്തില്‍ ഇല്ലാത്ത സുഹൃത്തുക്കള്‍ക്ക് അവരുടെ പിറന്നാല്‍ ദിവസം ആശംസകളര്‍പ്പിക്കൂ എന്ന എഫ് ബി നോട്ടിഫിക്കേഷന്‍ വലിയ വിഷമമുണ്ടാക്കും. ഇത്തരം നേട്ടിഫിക്കേഷനുകള്‍ തടയാനുള്ള ശ്രമത്തിലാണഅ ഫേസ് ബുക്ക്.
അസ്ഥാനത്തുള്ള ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ ഒഴിവാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശാദ്യതകള്‍ പ്രയോജനപ്പെടുത്താനാണ് ഫേസ് ബുക്ക് ഒരുങ്ങുന്നത്. മറ്റുള്ളവരെ വ്യക്തിപരമായി വേദനിപ്പിക്കുന്ന ഇത്തരം നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഗവേഷണം നടത്തിവരികയായിരുന്നു എഫ് ബി ടീം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പരേതരുടെ പ്രൊഫൈലുകള്‍ കണ്ടെത്തി നോട്ടിഫിക്കേഷനുകള്‍ തടയാനുള്ള സംവിധാനമാണ് ഇതോടെ റെഡിയാകുന്നത്.
എഫ് ബി അക്കൗണ്ടുള്ള ഒരാള്‍ മരിച്ചാല്‍ ചരമക്കുറിപ്പ് അയച്ചുകൊടുത്തതാല്‍ ആ അക്കൗണ്ട് ഓര്‍മപേജായി എഫ് ബി നിലനിര്‍ത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളോ കുടുംബാംഗമോ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയാല്‍ മാത്രമേ ഇത്തരത്തില്‍ ഓര്‍മ പേജ് ആകുകയുള്ളു
Post Your Comments