ബെംഗളൂരു:ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് വിജയിക്കണമെന്നുണ്ടെങ്കില്‍ കര്‍ണാടകയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ.
ലോക്‌സഭ തിരഞ്ഞെടുപ്പിനുശേഷം കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.കര്‍ണാടകയില്‍ ബിജെപിയുടെ പോരാട്ടത്തിന് നേതൃത്വം വഹിക്കുന്ന യെഡിയൂരപ്പയ്ക്ക് ഈ തിരഞ്ഞെടുപ്പില്‍ രണ്ടു ലക്ഷ്യങ്ങളാണ്. ഒന്ന് 22 ലോക്‌സഭ സീറ്റുകളെങ്കിലും നേടണം. ആ കരുത്തില്‍ കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കി സംസ്ഥാന ഭരണം പിടിക്കണം എന്നതാണ് രണ്ടാമത്തെ ലക്ഷ്യം
കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തില്‍ അസംതൃപ്തരായ 8 എംഎല്‍എമാരെങ്കിലും ബിജെപിയില്‍ ചേരുമെന്നാണ് അവകാശവാദം. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് കരുത്താകുമെന്ന വാദം തള്ളുന്നതിനൊപ്പം കര്‍ണാടകയില്‍ മത്സരിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്ന് യെദിയൂരപ്പ പറഞ്ഞു.
Post Your Comments