ആദ്യമായി തമോഗര്‍ത്തത്തിന്റെ ചിത്രം പുറത്ത്. 500 മില്യണ്‍ ട്രില്യണ്‍ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള തമോഗര്‍ത്തത്തിന്റെ ചിത്രം ഭൂമിയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച എട്ട് ഭീമാകാര ടെലസ്കോപ്പുകളുടെ സഹായത്തോടെയാണ് ശാസ്ത്രജ്ഞര്‍ പകര്‍ത്തിയത്. സൂര്യനേക്കാള്‍ 6.5 ബില്യണ്‍ പിണ്ഡം ഈ തമോ ഗര്‍ത്തത്തിനുണ്ട്. സൗരയൂഥത്തേക്കാള്‍ വലിപ്പമുള്ള തമോഗര്‍ത്തമാണിത്. പരിസരത്തുള്ള പ്രകാശ രശ്മികളേപ്പോലും വലിച്ചെടുക്കാൻ ഇവയ്ക്ക് കഴിയും. ആസ്ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സില്‍ ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments