Latest NewsIndia

റാഫേല്‍: ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിഞ്ഞുവെന്ന് യെച്ചൂരി

ന്യൂ​ഡ​ൽ​ഹി:റാഫേലില്‍ പുതിയ രേഖകള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിനു പിന്നാലെ കേ​ന്ദ്ര​സ​ർ​ക്കാ​രിനെ വിമര്‍ശിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീ​താ​റാം യെ​ച്ചൂ​രി.  റ​ഫാ​ൽ ഇ​ട​പാ​ടി​ൽ സു​പ്രീം​കോ​ട​തി ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ദം പൊ​ളി​ഞ്ഞുവെന്ന് യെച്ചൂരി പറഞ്ഞു. അ​ഴി​മ​തി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കാ​ൻ സ​മ​യ​മാ​യെ​ന്നും യെ​ച്ചൂ​രി കൂട്ടിച്ചേര്‍ത്തു.

റ​ഫാ​ൽ യു​ദ്ധ വി​മാ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി ​ഹി​ന്ദു പ​ത്രം പു​റ​ത്തു​വി​ട്ട ര​ഹ​സ്യ​രേ​ഖ​ക​ൾ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് യെച്ചൂരിയുടെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button