മലപ്പുറം: വി.ടി രമ വരുന്നത് മോദി ഭരണത്തിന്റെ തുടര്‍ച്ചയ്ക്കാണ്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയില്‍ 2016ലെ സ്ഥാനാര്‍ഥിയായിരുന്നു വി ടി രമ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന കോടതി ഉത്തരവിനെതിരെ നിരാഹാര സമരം ചെയ്തതിലൂടെ കൂടുതല്‍ ശ്രദ്ധേയയായ വനിതയാണ്. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, പട്ടാമ്പി സംസ്‌കൃതകോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
വനിതാസ്ഥാനാര്‍ഥിയെന്നതും കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ശബരിമല വിഷയത്തിലെ ഇടപെടലുകളും ഗുണകരമാകുമെന്ന് ബിജെപി കരുതുന്നു. എന്നാല്‍ ശക്തമായ സംഘടനാ സംവിധാനത്തിന്റെ അഭാവമാണ് വെല്ലുവിളിയാകുന്നത്. യു ഡി എഫ് കുത്തക അവസാനിപ്പിക്കാന്‍ വികസനം പ്രധാന ചര്‍ച്ചയാക്കുകയാണ് പൊന്നാനിയില്‍ എല്‍ ഡി എഫ്. എന്നാല്‍ മണ്ഡലം കൈവിടില്ലെന്ന് യു ഡി എഫ് പറയുന്നു. വോട്ട് വര്‍ധന ലക്ഷ്യമിട്ടാണ് എന്‍ ഡി എ പ്രചരണം.
Post Your Comments