പാങ്ങോട്: വൃദ്ധമാതാവിന് ക്രൂരമർദ്ദനമേറ്റ സംഭവം, മകനെ റിമാൻഡ് ചെയ്തു. വൃദ്ധയായ മാതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മകനെ പാങ്ങോട് സി .ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. .വെഞ്ഞാറമൂട് ആലന്തറ പ്ലാവറ വീട്ടിൽ വിജയ(50 )നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന വിജയൻ പാങ്ങോട് തണ്ണി ചാലിൽ താമസിക്കുന്ന മാതാവായ ഓമന(70)യെ അതി ക്രൂരമായി മർദ്ദിക്കുമായിരുന്നു .
മകന്റെ ക്രൂര മർദ്ദനത്തിൽ പരുക്കേറ്റ ഓമനയെ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ പാങ്ങോട് ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഓമന ഉപയോഗിച്ചുവന്ന ഊന്നുവടി പിടിച്ചു വാങ്ങിയാണ് വിജയൻ അത് ക്രൂരമായി മർദ്ദിച്ചത്.
മകന്റഅതിക്രൂരമായ മർദ്ദനത്തിൽ വലതുകൈയുടെ എല്ലിന് പൊട്ടൽ സംഭവിച്ചു . ഊന്നുവടി ഉപയോഗിച്ച് ഓമനയുടെ കഴുത്തിൽ അമർത്തിയതിനെ തുടർന്ന് തൊണ്ടയിൽ രക്തം കെട്ടിക്കിടക്കുന്നതായി പാങ്ങോട് ഗവൺമെൻറ് ആശുപത്രി അധികൃതർ പറഞ്ഞു. വിജയനെ ഉടൻ തന്നെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാങ്ങോട് സി.ഐ .എൻ സുനീഷ് ,എസ്. ഐ .കെ രവികുമാർ ,എ.എസ്. ഐ ബാബു ,സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, നിസാർ, എന്നിവരുടെ നേതൃത്വത്തിലാണ് വിജയനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments