ദോഹ : ഖത്തറില്‍ സ്ഥിരതാമസക്കാര്‍ക്കായി പുതിയ സംവിധാനം. സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നവരുടെ യോഗ്യത പരിശോധിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇതിനായി പുതിയ ലിങ്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷാവസാനമാണ് ഖത്തറില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുന്ന നിയമത്തിന് ഖത്തര്‍ അമീര്‍ അംഗീകാരം നല്‍കിയത്.
ഇരുപത് വര്‍ഷമായി നിയമപ്രകാരം ഖത്തറില്‍ തുടരുന്ന പ്രവാസികള്‍ക്കും ഖത്തറില്‍ ജനിച്ച് പത്ത് വയസ്സ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുമാണ് സ്ഥിരതാമസാനുമതി നല്‍കുക. അറബി ഭാഷയിലുള്ള കഴിവ്, കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കാതിരിക്കല്‍ തുടങ്ങിയവയും കൂടി പരിഗണിച്ചാണ് അനുമതി നല്‍കുക.
സ്ഥിരം താമസാനുമതിക്ക് നിങ്ങള്‍ അര്‍ഹരാണോയെന്ന് പരിശോധിക്കാന്‍ വെബ്‌സൈറ്റില്‍ ആഭ്യന്തര മന്ത്രാലയം ഒരു ലിങ്ക് നല്‍കിയിട്ടുണ്ട്. ഇത് തുറന്നാല്‍ വരുന്ന പേജില്‍ അപേക്ഷകന്റെ ഖത്തര്‍ ഐ.ഡി നമ്പറും കാലാവധി തീയതിയും നല്‍കണം.
Post Your Comments