Latest NewsGulf

ഇന്ത്യയിലേയ്ക്ക് പ്രവാസി പണം ഒഴുകുന്നു : ഏറ്റവും കൂടുതല്‍ പ്രവാസി പണം ഇന്ത്യയിലേയ്ക്ക് ലഭിച്ചതിനു പിന്നില്‍ മലയാളികള്‍

ന്യൂയോര്‍ക്ക്: ഇന്ത്യയിലേയ്ക്ക് പ്രവാസി പണത്തിന്റെ ഒഴുക്ക് തുടരുന്നു. ഇതോടെ ലോകത്ത് പ്രവാസി പണം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന രാജ്യമെന്ന പദവി ഇന്ത്യ നേടി . മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 14 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ഇന്ത്യയ്ക്കുണ്ടായത്. കേരളത്തിലുണ്ടായ പ്രളയമാണ് വാര്‍ഷിക വളര്‍ച്ച ഇത്രയധികം വര്‍ധിക്കാന്‍ കാരണമെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തില്‍ 6,530 കോടി ഡോര്‍ ഇന്ത്യയിലേക്ക് അയച്ചപ്പോള്‍ അത് 2018ല്‍ വിദേശ ഇന്ത്യക്കാര്‍ 7,900 കോടി ഡോളറാണ് ഇന്ത്യയിലേക്കയച്ചത്.

രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ചൈനയാണ് 6,700 കോടി ഡോളറാണ് ചൈനയുടെ വാര്‍ഷിക പ്രവാസിപ്പണ വരവ്. 3,600 കോടി ഡോളറുമായി മെക്സിക്കോയാണ് മൂന്നാം സ്ഥാനത്ത്. 3,400 കോടി ഡോളറില്‍ നാലാം സ്ഥാനത്ത് ഫിലിപ്പീയന്‍സും 2,900 കോടി ഡോളറില്‍ അഞ്ചാം സ്ഥാനം ഈജിപിത്തിമാണുള്ളത്. പ്രളയ ദുരിതത്തില്‍ പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ പ്രവാസികളായ ബന്ധുക്കള്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയച്ചത് കാരണമാണ് ഇത്തരത്തില്‍ ഉയര്‍ന്ന വളര്‍ച്ചയുണ്ടാകാന്‍ കാരണമെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button