ന്യൂ[ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമയുമായി ബന്ധപ്പെട്ട് ബോളിവുഡ് സിനിമാതാരങ്ങള്‍ക്കെതിരെ വിവേക് ഒബ്രോയ്. നരേന്ദ്രമോദിയുടെ ജീവിത കഥ ആസ്പദമാക്കിയുള്ള പി.എം നരേന്ദ്ര മോദി എന്ന സിനിമയ്ക്ക് ബോളിവുഡില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് നടന്‍ വിവേക് ഒബ്രോയ്.
ചിത്രം ഇത്രയും വലിയ പ്രതിസന്ധി നേരിട്ടിട്ടും ചിത്രത്തെ പിന്തുണയ്ക്കാനും ചിത്രത്തിന് വേണ്ടി സംസാരിക്കാനും ആരും തയ്യാറായില്ലെന്നാണ് വിവേക് ഒബ്രോയ് പറയുന്നത്.
മോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കൂട്ടിയ ബോളിവുഡ് താരങ്ങള്‍ അദ്ദേഹത്തിന്റെ സിനിമ വന്നപ്പോള്‍ യാതൊരു രീതിയിലും പിന്തുണച്ചില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും വിവേക് ഒബ്രോയ് വിമര്‍ശിക്കുന്നു.
ബോളിവുഡില്‍ ഐക്യമില്ലെന്നാണ് എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാനാവുന്നത്. പത്മാവദ് സിനിമക്കെതിരെ ആക്രമണം വന്നപ്പോഴും സഞ്ജയ് ലീല ബന്‍സാലിയെ ആക്രമിച്ചപ്പോഴും ബോളിവുഡ് ഒറ്റക്കെട്ടായി അതിനെ പ്രതിരോധിച്ചു.
Post Your Comments