Latest NewsNewsIndia

മയക്കുമരുന്ന് കേസ്: വിവേക് ഒബ്റോയിയുടെ വസതിയില്‍ പോലീസ് റെയ്​ഡ്​

ആദിത്യയുടെ ഉടമസ്ഥതയിലുള്ള ആഢംബര ബംഗ്ലാവില്‍ പല തവണ ലഹരി മരുന്ന്​ പാര്‍ട്ടികള്‍ നടത്തിയിരുന്നതായി പൊലീസ്​ കണ്ടെത്തിയിരുന്നു.

മുംബൈ: സുശാന്ത് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് മേഖലയിൽ മയക്കുമരുന്ന് സജീവമാണെന്ന കണ്ടെത്തലിൽ അന്വേഷണം പുരോഗമിയ്ക്കുന്നു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു മയക്കുമരുന്നു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ മുംബൈയിലെ വസതിയില്‍ പോലീസ് റെയ്​ഡ്​ നടത്തി. ഭാര്യസഹോദരനായ ആദിത്യ ആല്‍വ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലാണ് ബംഗളൂരു ക്രൈംബ്രാഞ്ച്​ അന്വേഷണ സംഘം വിവേകിന്റെ വീട്ടിലും പരിശോധന നടത്തിയത്. വ്യാഴാഴ്ച ഉച്ചക്ക്​ ഒരു മണിയോടെയാണ് പൊലീസ് പരിശോധന ആരംഭിച്ചത്. ബംഗളൂരു മയക്കുമരുന്ന്​ കേസില്‍ താരങ്ങളായ രാഗിണി ദ്വിവേദിയേയും സഞ്ജന ഗല്‍റാണി എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അറസ്​റ്റിലായിരുന്നു

Read Also: ‘ മാനസിക വളർച്ചയില്ലാത്ത പാർട്ടി’; വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഖുശ്ബു

അതേസമയം കര്‍ണാടക മുന്‍ മന്ത്രി ജീവരാജ്​ ആല്‍വയുടെ മകനും റിസോര്‍ട്ട്​ ഉടമയുമായ ആദിത്യ ആല്‍വ ഒളിവിലാണുള്ളത്. ഇതിനെ തുടർന്ന് വിവേക് ഒബ്റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും വാറണ്ട് വാങ്ങിയതിനു ശേഷമാണ് ക്രൈം ബ്രാഞ്ച് റെയ്​ഡിനെത്തിയതെന്നും ബംഗളൂരു പോലീസ്​ ജോയിന്‍റ്​ കമീഷണര്‍ സന്ദീപ്​ പാട്ടീല്‍ അറിയിച്ചു.

ആദിത്യയുടെ ഉടമസ്ഥതയിലുള്ള ആഢംബര ബംഗ്ലാവില്‍ പല തവണ ലഹരി മരുന്ന്​ പാര്‍ട്ടികള്‍ നടത്തിയിരുന്നതായി പൊലീസ്​ കണ്ടെത്തിയിരുന്നു. സാന്‍ഡല്‍വുഡിലെ താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ആദിത്യ ഉള്‍പ്പെട്ടിരിക്കുന്നത്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ മയക്കുമരുന്ന്​ വാങ്ങുന്നതിനായി ഇവിടെ എത്തിയിട്ടുണ്ടെന്നാണ്​ പോലീസ്​ വാദം.

shortlink

Related Articles

Post Your Comments


Back to top button