Latest NewsKerala

പമ്പയിലെ ഡാമുകൾ തുറക്കാൻ നിർദേശം

കൊച്ചി: ജലക്ഷാമം പരിഹരിക്കാൻ പമ്പയിലെ കല്ലാര്‍, കക്കി ഡാമുകൾ തുറന്നുവിടാൻ ഹൈക്കോടതി നിർദേശം. വെള്ളം തുറന്നുവിടാന്‍ സര്‍ക്കാരിനും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനും കെ.എസ്.ഇ.ബിക്കും നിര്‍ദ്ദേശം നല്‍കണമെന്ന് വ്യക്തമാക്കി ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മാസപൂജയ്ക്കും വിഷു ഉത്സവത്തിനുമായി ഏപ്രില്‍ 10ന് നട തുറക്കുന്നതിന് നടപടിയെടുക്കണമെന്ന ആവശ്യവുമായാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. പമ്പയിലെ തടയണയില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ പമ്പയില്‍ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിപ്പോകുകയും വാട്ടര്‍ അതോറിട്ടിക്ക് പമ്പയില്‍ നിന്ന് വെള്ളമെടുക്കാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button