കൊച്ചി: കാലവര്‍ഷം എത്താനിരിക്കെ കേരളത്തിലെ ഡാമുകളിലെ എക്കലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികൾ ഇഴയുന്നു. കാലവര്‍ഷം എത്താനിരിക്കെ ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഡാമുകളുടെ സംഭരണ ശേഷി കൂട്ടുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം എങ്ങുമെത്തിയിട്ടില്ല.
2018 ല്‍ ഉണ്ടായ പ്രളയം ഡാമുകളില്‍ വ്യാപകമായി ചെളിയും എക്കലും വന്ന് നിറയുന്നതിന് കാരണം ആയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇവ നീക്കം ചെയ്ത് സംഭരണ ശേഷി കൂട്ടുമെന്ന് പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് പഠനം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടിലെന്ന് മാത്രമല്ല ഡാമുകളിലേക്ക് കൂടുതല്‍ മണ്ണ് വന്നടിയാനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ പട്ടയ ഭൂമിയിലുള്ള മരങ്ങള്‍ മുറിക്കാന്‍ ഉടമസ്ഥന് അനുമതി നല്‍കിക്കൊണ്ട് മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവ് ഇതിനുള്ള ഉത്തമ ഉദാഹരണമാണ്. മരങ്ങള്‍ മുറിക്കുന്നതോടെ വൃഷ്ടിപ്രദേശങ്ങളില്‍ മണ്ണൊലിപ്പ് ഉണ്ടാകുകയും അതുവഴി കൂടുതല്‍ മണ്ണ് ഡാമുകളിലേക്ക് എത്തുന്നതിന് കാരണമാകുകയും ചെയ്യും.
2018 ലെ പ്രളയത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സേവനം കാര്യക്ഷമമായില്ലെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ കൃത്യതയുള്ള പ്രവചനത്തിന് 14 ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളും, മഴ അളക്കുന്നതിന് നിലവിലുള്ള 68 കേന്ദ്രങ്ങള്‍ 100 എണ്ണമാക്കി ഉയര്‍ത്താനും തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികളും എങ്ങും എത്തിയില്ല. ഇപ്പോള്‍ കാലാവസ്ഥാ പ്രവചനത്തിനായി സ്വകാര്യ ഏജന്‍സികളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. നിലവിലെ സാമ്ബത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ തീരുമാനം പ്രതിസന്ധി രൂക്ഷമാക്കും.
Post Your Comments