Latest NewsElection NewsInternational

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ മോദി അധികാരത്തില്‍ വരണം: ഇമ്രാന്‍ ഖാന്‍

മോദി അധികാരത്തിലെത്തിയാലേ പാകിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാന്‍ ഇടയുള്ളൂ

ഇസ്ലാമാബാദ്: വീണ്ടും മോദി തന്നെ ഇന്ത്യയില്‍ അധികാരത്തില്‍ എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.  വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ മോദി അധികാരത്തില്‍ മാത്രമേ സാധിക്കുവെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കശ്മീര്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സഹായകരമാകില്ലെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

മോദി അധികാരത്തിലെത്തിയാലേ പാകിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാന്‍ ഇടയുള്ളൂ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴത്തേക്കാള്‍ പിന്നോട്ടുപോകും. അതേസമയം ബിജെപിയാണ് അധികാരത്തിലെത്തുന്നതെങ്കില്‍ കശ്മീര്‍ പ്രശ്നത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ മുസ്ലീംങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നതായി ഇമ്ര്ന്‍ ഖാന്‍ ആരോപിച്ചു. ഇന്ത്യയില്‍ വര്‍ഷങ്ങളായി സന്തോഷത്തോടെ കഴിഞ്ഞുവന്നിരുന്ന മുസ്ലിങ്ങള്‍ ഇപ്പോഴത്തെ തീവ്ര ഹിന്ദു ദേശീയത മൂലം ഭീതിയിലാണെന്നും ഇന്ത്യയിലിപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പറയാനാവില്ലെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്ത

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെപ്പോലെ മോദിയും തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഭീതിയും ദേശീയ വികാരവുമാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് എടുത്തുകളയുന്ന് ബിജെപി പറയുന്നത് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button