മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും. ടീമില്‍ ആരൊക്കെയെന്ന് ഇപ്പോള്‍ തന്നെ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍ നേരിയ ആശയക്കുഴപ്പമുള്ളത് നാലാം നമ്പറിലാണ്.
ലോകകപ്പ് ടീമില്‍ നാലാം നമ്പറിലേക്ക് ചേതേശ്വര്‍ പൂജാരയെ കൊണ്ടുവരണമെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ വിനോദ് കാംബ്ലി.മധ്യനിരയ്ക്ക് കരുത്ത് പകരാന്‍ പൂജാരയ്ക്ക് സാധിക്കുമെന്ന് കാംബ്ലി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. മുന്‍ ഇന്ത്യന്‍ താരത്തിന്റെ ട്വീറ്റ് ഇങ്ങനെ…
”ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനി ഒരാഴ്ച തികച്ചില്ല. എന്നെ സംബന്ധിച്ചിടത്തോളം ടീമില്‍ ഇപ്പോള്‍ നാലാം നമ്പറില്‍ കളിക്കാന്‍ പറ്റിയ ശരിയായ താരം ചേതേശ്വര്‍ പൂജാരയാണ്. മധ്യനിരയ്ക്ക് കൂടുതല്‍ കെട്ടുറപ്പ് വേണം. നമുക്ക് വേണ്ടത് സ്വിങ് ബൗളിങ്ങിനെ നേരിടാനും നങ്കൂരക്കാരന്റെ റോള്‍ കളിക്കാന്‍ പറ്റിയ ഒരു താരത്തെയാണ്.” കാംബ്ലി ട്വിറ്ററില്‍ കുറിച്ചിട്ടു.
ലോകകപ്പ് ടീമില്‍ നാലാം നമ്പറിലേക്ക് ചേതേശ്വര്‍ പൂജാരയെ കൊണ്ടുവരണമെന്ന് നേരത്തെ മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു.
There is less than a week to go for the @cricketworldcup squad to be announced for #TeamIndia.
For me @cheteshwar1 should be the one anchoring the Number 4 spot.
The middle order needs solidity and we need someone to encounter swing and play a sheet anchor's role.@BCCI pic.twitter.com/Rt3b7nhN3p— Vinod Kambli (@vinodkambli349) April 8, 2019
Post Your Comments