ന്യൂഡല്‍ഹി : സുപ്രീംകോടതി പറയാത്ത കാര്യങ്ങളാണ് രാഹുല്‍ ഗാന്ധി പ്രചരിപ്പിച്ചത്. രാഹുലിന്റെ ഈ നടപടി കോടതിയലക്ഷ്യമായി കണക്കാക്കണമെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് വന്നതോടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ബോധ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ക്ക് എതിരെയാണ് നിര്‍മലാ സീതാരാമന്‍ രംഗത്തെത്തിയിരിക്കുന്നത്. റഫാല്‍ കേസിലെ പുന പരിശോധന ഹര്‍ജിയില്‍ കോടതി വാദം കേട്ടിട്ടുപോലുമില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന തന്റെ നിലപാട് സുപ്രീം കോടതി ശരിവച്ചെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചിരുന്നു. ഒപ്പം പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു .
Post Your Comments