Latest NewsInternational

ജപ്പാന്‍ ആഘോഷമാക്കിയ ആ അറുപതാം വിവാഹവാര്‍ഷികം

ടോക്കിയോ: ജപ്പാനിലെ ചക്രവര്‍ത്തി അഖിതോയും റാണി മിഷികോയും അറുപതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. പദവി ഒഴിയാന്‍ ഇനി മൂന്ന് ആഴ്ച്ചകള്‍ മാത്രം അവശേഷിക്കെയാണ് ചക്രവര്‍ത്തിയുടൈ അറുപതാം വിവാഹവാര്‍ഷികമെത്തിയിരിക്കുന്നത്.

1957 ലെ ഒരു ടെന്നീസ് ടൂര്‍ണമെന്റിലാണ് ഇരുവരും ആദ്യമായി കാണുന്നത്. ലവ് മാച്ച് എന്നാണ് ഈ ടൂര്‍ണമെന്റിനെ ഇവര്‍ വിശേഷിപ്പിക്കുന്നത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1959 ലായിരുന്നു അഖിതോയും മിഷികോയും വിവാഹിതരായത്. ജപ്പാനിലെ ഭാവി ചക്രവര്‍ത്തി ഒരു സാധാരണക്കാരിയെ വിവാഹം കഴിക്കുന്നത് അന്ന് വലിയ വാര്‍ത്തയായി. ജപ്പാന്റെ 1500 വര്‍ഷം പഴക്കമുള്ള ഏകാധിപത്യഭരണരീതിയില്‍ ഇരുവരും ഒട്ടേറ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു.

തങ്ങളുടെ കുട്ടികളെ വളര്‍ത്തുന്നതിലും പൊതുജനങ്ങളോട് സംസാരിക്കുന്നതിലും നിലനിന്നിരുന്ന പരമ്പരാഗതമായ പല രീതികളേയും ഇവര്‍ പൊളിച്ചെഴുതി. അഖിതോയുടെ മുപ്പത് വര്‍ഷം നീണ്ട അധികാര്കാലത്തെ അവസാനത്തെ വിവാഹവാര്‍ഷികാഘോഷമാണ് ഇത്തവണത്തേത്. മൂത്തമകന് അധികാരം കൈമാറി ഏപ്രില്‍ 30നാണ് അഖിതോ സ്ഥാനമൊഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button