ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന്റെ മറവില്‍ വിദേശത്ത് അച്ചടിച്ച നോട്ടുകള്‍ മാറ്റിയെടുത്തെന്ന കോണ്‍ഗ്രസ് ആരോപണത്തിന് പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. കോണ്‍ഗ്രസ് ആരോപിക്കപ്പെട്ടതുപോലെ വിദേശത്തുനിന്ന് നോട്ട് കൊണ്ടുവരുന്നതിന് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
നോട്ടുനിരോധനത്തിനു മുന്‍പോ നിരോധന സമയത്തോ അതിനുശേഷമോ ഇന്ത്യന്‍ വ്യോമസേനയുടെ ഒരു വിമാനവും കറന്‍സികള്‍ കൊണ്ടുവരുന്നതിനായി വിദേശത്തു പോയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ നോട്ടുകള്‍ വിദേശത്ത് അച്ചടിച്ച് ഇന്ത്യയിലെത്തിച്ചതായും മാറ്റിയെടുത്തതായും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയത്.
Post Your Comments