ജർമനി : ചാരപ്രവർത്തനം നടത്തിയ ഇന്ത്യന്‍ ദമ്പതികൾ ജർമനിയിൽ അറസ്റ്റിലായി.മൻമോഹന്, ഭാര്യ കന്‍വല്‍ജിത് പോലീസിന്റെ പിടിയിലായത്.ഇരുവരും സിക്ക് വിഭാഗങ്ങളിലും കശ്മീർ വിഷയവുമായി ബന്ധപ്പെട്ടും ചാരപ്രവർത്തനം നടത്തിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.
2015 ജനുവരി മുതല്‍ ഇന്ത്യന്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ജര്‍മനിയിലെ പ്രതിനിധിക്ക് വിവരങ്ങൾ കൈമാറി വരികയായിരുന്നുവെന്ന് മൻമോഹൻ മൊഴി നൽകി.2017-ലാണ് കല്വല്ജിതും റോ ഉദ്യോഗസ്ഥനു വിവരങ്ങള്‍ കൈമാറിത്തുടങ്ങിയത്. ഇതിന് പ്രതിഫമായി 7200 യൂറോ ഇവര്‍ വാങ്ങിയിരുന്നു.
പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 28-നാണ് ഇവര്‍ അറസ്റ്റിലായതെങ്കിലും ചൊവ്വാഴ്ചയാണ് വിവരം സ്ഥിരീകരിക്കുന്നതെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
Post Your Comments