Latest NewsGulfQatar

ഖത്തര്‍ ലോകകപ്പ് : സഹ ആതിഥേയത്വം വഹിക്കാനില്ലെന്ന് ഒമാന്‍

ദോഹ : 2022 ഖത്തര്‍ ലോകകപ്പില്‍ സഹ ആതിഥേയത്വം വഹിക്കനാകില്ലെന്ന് ഒമാന്‍ അറിയിച്ചു. സഹ ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് തങ്ങള്‍ പിന്‍മാറുന്നുവെന്ന് വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി അറിയിച്ചു.. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് മതിയായ സമയം ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

ഖത്തറിനാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചത്. ഭാവിയില്‍ ഇത്തരം ഒരു വലിയ മത്സരത്തിന് ഒരുങ്ങാന്‍ കഴിഞ്ഞാല്‍ ആതിഥേയത്വം വഹിക്കാന്‍ തങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂവെന്നും യൂസുഫ് ബിന്‍ അലവി പറഞ്ഞു. 2022 ലോകകപ്പ് മുതല്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതിനുള്ള ആലോചനയിലാണ് ഫിഫ. അധികം വരുന്ന മത്സരങ്ങള്‍ ഒമാനിലും കുവൈറ്റിലുമായി നടത്താനാണ് ഫിഫ ആലോചിക്കുന്നതെന്നും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഫിഫ പ്രസിഡന്റ് മാര്‍ച്ച് മൂന്നിന് ഒമാനിലെത്തി ഉപപ്രധാനമന്ത്രി സയ്യിദ് അസദുമായി കൂടികാഴ്ച നടത്തിയിരുന്നു. ലോകകപ്പിന് സഹ ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ സ്റ്റേഡിയം നിര്‍മിക്കുന്നതാകും ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന്‍ മേധാവി സാലിം അല്‍ വഹൈബിയെ ഉദ്ധരിച്ച് റോയിേട്ടഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button