കൊല്ലം: പോലീസ് സ്റ്റേഷനിൽ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സിപിഎം നേതാവ് പിടിയില്‍.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കിരണ്‍കുമാര്‍ (38) ആണ് പിടിയിലായത്. തൃക്കടവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഇയാള്‍. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ ഫോണാണ് ഇയാൾ മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം പോസ്റ്ററുകൾ നശിപ്പിച്ച കേസിൽ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ ബിനു ബോസിനെ ജാമ്യത്തിലിറക്കുന്ന വിവരം അന്വേഷിക്കാനാണ് കിരൺ സ്റ്റേഷനിൽ എത്തിയത്. ഈ സമയം എസിപിഒ ഷാനവാസിന്റെ മൊബൈല്‍ കിരണ്‍ മോഷ്ടിക്കുകയായിരുന്നു. ഫോണ്‍ സുഹൃത്തായ രഞ്ജിത്തിനെ ഏല്‍പ്പിക്കുകയും ചെയ്തു.
സ്റ്റേഷനിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോളാണ് കിരണ്‍കുമാറാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. ആദ്യം മോഷണം സമ്മതിച്ചില്ലെങ്കിലും തെളിവ് സഹിതം കാണിച്ചപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു കിരണ്‍. ഫോൺ രഞ്ജിത്തിന്റെ വീട്ടിൽനിന്ന് കണ്ടെത്തി.
Post Your Comments