കൊച്ചി: കോൺഗ്രസ് നേതാവ് കെഎം മാണി മരിച്ച സാഹചര്യത്തിൽ ബാർ കോഴ കേസില്‍ മാണിക്കെതിരായ ഹർജികളില്‍ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു. ഹൈക്കോടതിയിൽ വി എസ് അച്യുതാനന്ദൻ, ബിജു രമേശ് എന്നിവർ നൽകിയ ഹർജികളിലെ നടപടികളാണ് അവസാനിപ്പിച്ചത്.
ബാർ കോഴ കേസിന്റെ തുടരന്വേഷണ അനുമതിയിൽ സർക്കാർ തീരുമാനം നീളുമ്പോഴായിരുന്നു വിഎസ് അച്യുതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചത്. പൊതു പ്രവർത്തകർക്കെതിരായ അന്വേഷണത്തിൽ സർക്കാർ അനുമതി തേടണം എന്ന ഭേദഗതി വന്നത് ഇക്കൊല്ലം ജൂലൈയിലാണ്. ഈ കേസിന്റെ തുടരന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യം ഇല്ലെന്നായിരുന്നു വിഎസിന്റെ വാദം.
ബിജു രമേശിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ താൻ നൽകിയ പരാതിയിൽ 2014ലാണ് കേസ് രജിസ്ടർ ചെയ്തത്. രണ്ടുമാസത്തിന് ശേഷം സെപ്റ്റംബറില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവും വന്നു. അതുകൊണ്ടു തന്നെ തുടരന്വേഷണത്തിന് സർക്കാർ അനുമതിയുടെ ആവശ്യം ഇല്ലെന്നും വി എസ് ഹർജിയിൽ പറയുന്നു.
.
Post Your Comments