തിരുവനന്തപുരം• കൂറുമാറ്റ നിരോധനനിയമ പ്രകാരം പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തംഗമായ ജോര്‍ജ് ഇളംപ്ലാക്കാടിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യനാക്കി.
നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2019 ഏപ്രില്‍ 9 മുതല്‍ ആറ് വര്‍ഷത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റിനെതിരെ 2017 സെപ്റ്റംബര്‍ 2-ന് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായ ഇദ്ദേഹം പാര്‍ട്ടി വിപ്പ് ലംഘിച്ചിരുന്നു. ഗ്രാമപഞ്ചായത്തംഗം എ.വി. മാത്യു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.
Post Your Comments