ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗിനെതിരെ പ്രഗ്യാ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി നീക്കം. 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിക്കപ്പെട്ട സന്യാസിനി ആയിരുന്നു പ്രഖ്യാ സിംഗ് ഠാക്കൂര്‍. കഴിഞ്ഞ വര്‍ഷം എന്‍.ഐ.എ കോടതി പ്രഖ്യാ സിംഗ് ഠാക്കൂറിനെ വിട്ടയച്ചു.യാതൊരു അടിസ്ഥാനമുള്ള തെളിവും ഇവർക്കെതിരെ ഹാജരാക്കാൻ പ്രോസിക്യൂഷന് ആയില്ല.
ഹിന്ദുത്വ സംഘടനകള്‍ പ്രതിസ്ഥാനത്തുള്ള ആക്രമണക്കേസുകള്‍ ഉന്നയിച്ച് കാവി ഭീകരതയെന്നും ഹിന്ദുത്വ ഭീകരത എന്നുമുള്ള പദപ്രയോഗം തന്നെ സജീവമാക്കിയ നേതാവാണ് ദിഗ്‌വിജയ് സിംഗ്.1989 മുതല്‍ ബി.ജെ.പി സ്ഥിരമായി വിജയിക്കുന്ന മണ്ഡലമാണ് ബോപ്പാല്‍. ഇത്തവണ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബി.ജെ.പി മുതിര്‍ന്ന നേതാവായ ദിഗ്‌വിജയ് സിംഗിനെ തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.
അതെ സമയം പ്രഖ്യാ സിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ ബോപ്പാലിലേക്ക് പരിഗണിക്കുന്നവരില്‍ പ്രഥമ പരിഗണന പ്രഖ്യാ സിംഗ് ഠാക്കൂറിനാണ്. ഇതൊരു മധുര പ്രതികാരം കൂടിയാവും ബിജെപിക്ക്.
Post Your Comments