തിരുവനന്തപുരം: പിഎസ് സി പരീക്ഷയില്‍ ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യം മൂല്യനിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ സൈക്യാട്രി അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേയ്ക്കുള്ള പരീക്ഷയിലാണ് ഈ ചോദ്യം ഉള്‍പ്പെടുത്തിയത്.
സുപ്രിം കോടതി വിധിക്ക് ശേഷം ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ ആരൊക്കെ എന്നായിരുന്നു ചോദ്യം. ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും പേരുകള്‍ ഓപ്ഷനായി നല്‍കുകയും ചെയ്തിരുന്നു. ചോദ്യം പിന്നീട് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഇതിനെതിരെ പ്രതിഷേധിച്ച് പല സംഘടനകളും മുന്നോട്ട് വന്നിരുന്നു. ഇന്നലെ ചേര്‍ന്ന പിഎസ് സി ബോര്‍ഡ് യോഗത്തില്‍ ചില അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് മൂല്യനിര്‍ണയത്തില്‍ നിന്നും ഈ ചോദ്യം ഒഴിവാക്കാന്‍ തീരുമാനിച്ചത്.
Post Your Comments