Latest NewsKerala

മുഖ്യമന്ത്രിയുടെ ‘പരനാറി’ പ്രയോഗം; പ്രതികരണവുമായി എംഎ ബേബി

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രനെതിരായ ‘പരനാറി’ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെക്കുറിച്ച്‌ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എംഎ ബേബിയുടെ പ്രചാരണത്തിന് കൊല്ലത്തെത്തിയ പിണറായി, മൂന്ന് യോഗങ്ങളില്‍ ‘പരനാറി’ പ്രയോഗം നടത്തിയിരുന്നു. പിണറായിയുടെ പരാമര്‍ശം വലിയ വിവാദത്തിന് ഇടവെച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരെ എല്‍ഡിഎഫ് പാളയത്തിലായിരുന്ന പ്രേമചന്ദ്രന്‍ യുഡിഎഫിലേക്ക് ചാടിയതിനെക്കുറിച്ച്‌ പറയുമ്പോഴായിരുന്നു അദ്ദേഹം അത്തരമൊരു പ്രയോഗം നടത്തിയത്. ‘പരനാറി’ പ്രയോഗം വീണ്ടും കുത്തിപ്പൊക്കി മുഖ്യമന്ത്രി പിണറായി വിജയനും ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രനും വാക്‌പോര് ആരംഭിച്ചതിന് പിന്നാലെയാണ് എം.എ ബേബി പ്രതികരണവുമായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button