തിരുവനന്തപുരം: ബി.ജെ.പി ഏതെങ്കിലും സീറ്റിൽ ജയിക്കാൻ യു.ഡി.എഫിന് വോട്ട് മറിച്ച് നല്‍കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. തിരുവനന്തപുരത്ത് ബി.ജെ.പിയെ തോല്പിക്കാന്‍ യു.ഡി.എഫിനെ പിന്തുണയ്ക്കില്ല. നാട്ടുകാര്‍ വോട്ട് ചെയ്യുകയാണെങ്കില്‍ ബി.ജെ.പി ജയിക്കട്ടെ. കേന്ദ്രം ബി.ജെ.പി ഭരിക്കുന്നുണ്ടല്ലോയെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
അതേസമയം സി.ദിവാകരന്‍ തിരുവനന്തപുരത്ത് വിജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് എ.വിജയരാഘവന്‍ പറയുകയുണ്ടായി. നഗരങ്ങൾ കേന്ദ്രീകരിച്ച് സർവേക്കാർ സാമ്പിൾ ശേഖരിച്ചതിനാലാണ് ബി.ജെ.പിക്ക് വിജയസാദ്ധ്യത കാണിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിന്റെ ഗ്രാമീണ മേഖലകളില്‍ നിന്ന് കൂടി സാമ്പളുകള്‍ ശേഖരിച്ചാല്‍ സര്‍വേ ഫലം മറിച്ചാകും. സര്‍വ ഫലവും യഥാര്‍ത്ഥ ഫലവും തമ്മില്‍ വ്യത്യാസമുണ്ടാകും. നേരിയ വ്യത്യാസം മാത്രമുള്ള സ്ഥലങ്ങളില്‍ തങ്ങളുടെ സംഘടനാ കരുത്തിന്റെ ഫലമായി എല്‍.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments