KeralaNews

കൊല്ലം ഐ.എന്‍.ടി.യു.സി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ നിരവധി പേര്‍ സിപിഎമ്മിലേക്ക്

 

കൊല്ലം: യു.ഡി.എഫിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിലേക്ക് കൂടുമാറിയ കോണ്‍ഗ്രസ്, ആര്‍.എസ്.പി നേതാക്കള്‍ക്ക് കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശ്രീ കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഐ എന്‍ ടി യു സി മണ്ഡലം സെക്രട്ടറി കൊല്ലം സിറാജുദീന്‍, ആര്‍. എസ്. പി. ഇലിപ്പിക്കോണം ബ്രാഞ്ച് സെക്രട്ടറി ശ്രീ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് കൂട്ടത്തോടെ ഇടതുമുന്നണിയിലേക്ക് ചേക്കേറിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എല്‍ ഡി എഫിലേക്ക് എത്തുമെന്ന് കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി

യു.ഡി.എഫിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്ന വികാരം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശ്രീ കെ എന്‍ ബാലഗോപാലിന് ഗുണം ചെയ്യുമെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിശ്വാസം. കഴിഞ്ഞ 40 വര്‍ഷമായി യു ഡി എഫില്‍ പ്രവര്‍ത്തിക്കുന്ന താനടക്കമുള്ള പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാതെ പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരുമായി രഹസ്യബന്ധം പുലര്‍ത്തി തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന യു ഡി എഫ് സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്റെ ദുരാഗ്രഹത്തില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് വിടാന്‍ തീരുമാനിച്ചതെന്ന് കൊല്ലം സിറാജുദീന്‍ പറഞ്ഞു.

ഇടതുപക്ഷമൂല്യങ്ങള്‍ നശിപ്പിച്ച് വര്‍ഗീയ കക്ഷികളുടെ രഹസ്യ പിന്തുണ തേടുന്ന യു ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് കുടപിടിക്കുന്നവരാണ് പ്രദേശത്തെ ആര്‍ എസ് പി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കമുള്ള നേതാക്കളെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചതെന്നും ആര്‍ എസ് പി ബ്രാഞ്ച് സെക്രട്ടറി കൂടിയായ ശ്രീ മനോജ് കുമാര്‍ മലയാളി വാര്‍ത്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

യു ഡി എഫില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ അടക്കമുള്ള സാധാരണ പ്രവര്‍ത്തകരുടെ അമര്‍ഷമാണ് കഴിഞ്ഞ കുറച്ചു നാളുകളായി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്കിന് കാരണമെന്നും അതിന്റെ തുടര്‍ച്ചയാണ് കൊല്ലം സിറാജുദീന്റെയും മനോജ്കുമാര്‍ അടക്കമുള്ളവരുടെയും എല്‍ ഡി എഫ് പ്രവേശമെന്നും ശ്രീ കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button