KeralaLatest News

മുത്തശ്ശി ക്രൂരമര്‍ദനത്തിന് ഇരയാക്കിയ മൂന്നരവയസുകാരിയെ വേണ്ടെന്ന് വീട്ടുകാര്‍

മലപ്പുറം: മുത്തശ്ശി ക്രൂരമര്‍ദനത്തിന് ഇരയാക്കിയ മൂന്നരവയസുകാരിയെ വേണ്ടെന്ന് വീട്ടുകാര്‍ അറിയിച്ചു.സാമ്പത്തിക ബുദ്ധിമുട്ട് കാരണം നോക്കാനാവില്ലെന്നും കുട്ടിയെ കൂട്ടികൊണ്ടുപോയ്‌ക്കോളാനും വീട്ടുകാർ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോട് വീട്ടുകാര്‍ ആവശ്യപ്പെട്ടു. മലപ്പുറം കാളികാവില്‍ പൂങ്ങോട് കോളനിയിലാണ് സംഭവം നടന്നത്.

നാട്ടുകാരുടെ പരാതിയിലാണ് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്. ദിവസങ്ങളോളം കുട്ടിയെ പട്ടിണിക്കിട്ടു. ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകളാണ്.മെലിഞ്ഞ് എല്ലുംതോലുമായ നിലയിലായിരുന്നു പെണ്‍കുട്ടി. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രകടം.വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിലാണ്.രാത്രികാലങ്ങളില്‍ മൂന്നരവയസുകാരിയെ മാത്രം കട്ടിലിനുതാഴെ വെറുംനിലത്താണ് കിടത്തുന്നത്.

ദിവസങ്ങളോളും പട്ടിണിക്കിട്ടതിനാല്‍ കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് നിഗമനം. കുട്ടിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മയുടെ രണ്ടാം വിവാഹത്തിലെ മൂത്തകുട്ടിക്കാണ് മര്‍ദനമേറ്റത്. ഈ കുഞ്ഞിന് താഴെ രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button