വേനല്‍ക്കാലത്തുണ്ടാവുന്ന രോഗങ്ങള്‍ക്കും മറ്റു പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു പാനീയമാണ് നെല്ലിക്ക സംഭാരം .
നെല്ലിക്ക സംഭാരം എന്നത് പലരും ആദ്യമായി കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍ സംഭാരം എന്ന് കേള്‍ക്കുന്രോള്‍ തന്നെ പലരുടേയും ക്ഷീണവും തളര്‍ച്ചയും മാറുന്നു.
ഇത് ആരോഗ്യത്തിനും വേനല്‍ക്കാല അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് നെല്ലിക്ക സംഭാരം ഉപയോഗിക്കാവുന്നതാണ്.
നെല്ലിക്ക സംഭാരം നിര്‍മിക്കാന്‍ നെല്ലിക്കയിലെ കുരുകളഞ്ഞ ശേഷം നെല്ലിക്ക മിക്സിയില്‍ അടിച്ചെടുക്കുക. നെല്ലിക്ക ഒരു വിധം അരച്ച് കഴിഞ്ഞാല്‍ ഇതിലേക്ക് പച്ചമുളക് , ഇഞ്ചി , കറിവേപ്പില , അല്‍പം ചെറു നാരങ്ങ നീര്, അല്‍പം മോര്, അല്‍പം ഉപ്പ് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് നല്ലതു പോലെ തണുത്ത വെള്ളം ഒരു ഗ്ലാസ്സ് ചേര്‍ക്കുക. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് ഉപ്പ് വേണമെങ്കില്‍ വീണ്ടും ചേര്‍ക്കാവുന്നതാണ്.
Post Your Comments