UAELatest NewsGulf

മദ്യപിച്ച് ലക്കുകെട്ടയാള്‍ കാര്‍ തകര്‍ത്തു : യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ദുബായ് : കാര്‍ തകര്‍ത്തതിന് മദ്യപാനി യെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ. ദുബായ് കബൈസ് റോഡിലൂടെ വന്നിരുന്ന കാര്‍ തടുത്തുനിര്‍ത്ത് ലിഫ്റ്റ് ചോദിക്കുകയും ഡ്രൈവര്‍ അയാള്‍ക്ക് ലിഫ്റ്റ് നല്‍കുകയും ചെയ്തു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു.

കാര്‍ തനിക്ക് ഡ്രൈവ് ചെയ്യാന്‍ തരുമോ എന്ന് മദ്യപാനിയായ മനുഷ്യന്‍ ഡ്രൈവറോട് ചോദിക്കുകയും എന്നാല്‍ താന്‍ ജോലിയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ഡ്രൈവര്‍ മറുപടി നല്‍കുകയും ചെയ്തു. ഉടന്‍ ഇയാളോട് പുറത്തിറങ്ങാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് നിരസിച്ചു. തുടര്‍ന്ന് വാഗ്വാദത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് അയാള്‍ പൊലീസിനേയും മതത്തേയും അധിക്ഷേപിച്ച് സംസാരിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ ഇയാളെ ബലമായി പുറത്താക്കി ഡോര്‍ ലോക്ക് ചെയ്തു. ഇതില്‍ കുപിതനായ മദ്യപാനി കാറിന്റെ സൈഡിലുള്ള കണ്ണാടി അടിച്ചു തകര്‍ത്തു. ഇതോടെ ഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button